സുഹൃത്തുക്കളേ,
ഞാന്‍ 2011 മെയ് 17 നു വിളയൂര്‍ ശ്രീ കളരി ഭഗവതി ക്ഷേത്രത്തില്‍ ജ്ഞാനപ്പാന അവതരിപ്പിക്കുകയുണ്ടായി. ജ്ഞാനപ്പാന ലൈവ് ആയി ആരും ഇതുവരെ അവതരിപ്പിച്ചിട്ടില്ല എന്നാണ് അറിവ്. അതിനാല്‍ ഈ പരിപാടിക്ക് നല്ല പ്രചാരവും കിട്ടി. അഞ്ചു പത്രങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. ജ്ഞാനപ്പാനയെക്കുറിച്ച് മലയാളികള്‍ക്ക് പറഞ്ഞു തരേണ്ട എന്നൊക്കെ വേണമെന്ന് പറയാം. എന്നാല്‍ അര്‍ഥം മനസ്സിലാക്കി ഞാന്‍ ഇത് പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് ജ്ഞാനപ്പാനയുടെ ഭാഷാലാളിത്യവും അര്‍ത്ഥവ്യാപ്തിയും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ജ്ഞാനപ്പാനയിലെ നാല് വരിയെങ്കിലും അറിയാത്ത മലയാളികള്‍ ഇല്ല എന്ന് തന്നെപറയാം. എന്നാല്‍ ഇതിന്റെ പൂര്‍ണരൂപം മനസ്സിലാക്കിയവര്‍ നന്നേ ചുരുക്കമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
ജയവിജയന്മാർ 19 രാഗങ്ങളിലായി സംഗീതം നല്‍കിയ അതെ ശൈലിയില്‍ ആണ് ഞാന്‍ അവതരിപ്പിച്ചത്. പിന്നീട് കൊപ്പം ശ്രീ പുന്നറ ശിവക്ഷേത്രത്തിലും ഗുരുവായൂരും അവതരിപ്പിക്കുകയുണ്ടായി. എല്ലാ സ്ഥലത്ത് നിന്നും കാണികളുടെ ഭാഗത്ത് നിന്നും നല്ല അഭിപ്രായമാണ് ഉണ്ടായത്. ഇതിനിടയില്‍ ജയവിജയന്‍മാരെ നേരില്‍ കണ്ടു അനുഗ്രഹവും വാങ്ങിയിരുന്നു. പിന്നീട് വിളയൂര്‍ കാവുംബുറത്താല്‍ ഭഗവതി ക്ഷേത്രത്തിലും വള്ളൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും അവതരിപ്പിക്കാന്‍ അവസരം കിട്ടുകയുണ്ടായി. ഭഗവാന്റെ അനുഗ്രഹത്താല്‍ എല്ലാം നടക്കട്ടെ .........